Biography mother teresa malayalam
Was mother teresa born in india.
Biography mother teresa of calcutta
മദര്‍ തെരേസ, കാരുണ്യത്തിന്റെ തിരുവസ്ത്രം
1910 ഓഗസ്റ്റ് 26: ഒരു മാലാഖയുടെ പിറന്നാളാണ്. സാമ്രാജ്യങ്ങളും കോളണികളുമായി, സുല്‍ത്താന്മാരും ചക്രവര്‍ത്തിമാരും സ്വയം അവരോധിത ഖലീഫമാരും ഭൂമിയെ പങ്കിട്ടെടുത്തിരുന്ന കാലത്തായിരുന്നു ആ വിശുദ്ധ ജനനം.
നൂറ്റാണ്ടുകളോളം ഓട്ടോമന്‍ ഖലീഫയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ബഹുമത രാജ്യമായ അല്‍ബേനിയയിലെ, സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു തിരുപ്പിറവി.
ആ കുഞ്ഞുമാലാഖയെ മാതാപിതാക്കള്‍ 'മേരി തെരേസ ബോജെക്‌സി' എന്നു പേര്‍ വിളിച്ചു; ലോകം പിന്നീട് മദര്‍ തെരേസ എന്നും.
സാമാന്യം ധനികരായിരുന്നു ബോജെക്‌സി കുടുംബം.
Biography mother teresa malayalam
ഒരു ചേട്ടനും ചേച്ചിയും തെരേസക്ക് കൂടപ്പിറപ്പുകള്‍. മക്കളുടെ വിദ്യാഭ്യാസത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരുന്നു അച്ഛനും അമ്മയും. തെരേസ ചെറുപ്പം മുതല്‍ മതവിദ്യാഭ്യാസത്തില്‍ താല്‍പര്യം കാണിച്ചപ്പോള്‍ അതു നല്‍കുന്നതില്‍ സ